25.7 C
Kollam
Friday, March 14, 2025
HomeMost Viewedമൂന്നാറില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു ; ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

മൂന്നാറില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു ; ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

കനത്ത മഴയെത്തുടര്‍ന്ന് മൂന്നാറിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍. കൊച്ചി-മധുര ദേശീയപാതയില്‍ മൂന്നാര്‍ സര്‍ക്കാര്‍ കോളജിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മൂന്ന് അടിയോളം മണ്ണാണ് ദേശീയപാതയിലേക്ക് വീണത്. ഗതാഗതം മറ്റ് വഴികളിലൂടെ പോലീസ് തിരിച്ചുവിട്ടിട്ടുണ്ട്. മറയൂര്‍ റോഡില്‍ എട്ടാം മൈലിന് സമീപവും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. മണ്ണ് നീക്കല്‍ പ്രവൃത്തി പുരോഗമിക്കുകയാണ്.
കഴിഞ്ഞ രാത്രിയിലും മൂന്നാറിനും സമീപപ്രദേശങ്ങളിലും കനത്ത മഴയുണ്ടായിരുന്നു. ഈ മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്.

 

- Advertisment -

Most Popular

- Advertisement -

Recent Comments