26.7 C
Kollam
Friday, December 6, 2024
HomeMost Viewedസൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി ; ജമ്മുകശ്മീരിലെ ബന്ദിപൊരയില്‍

സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി ; ജമ്മുകശ്മീരിലെ ബന്ദിപൊരയില്‍

ജമ്മുകശ്മീരിലെ ബന്ദിപൊരയില്‍ ഏറ്റുമുട്ടലിനൊടുവില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടല്‍ ഉണ്ടായത് ബന്ദിപ്പൊരയിലെ സൊക്ബാബ വനമേഖലയിലായിരുന്നു . ഭീകരർ ഒളിച്ചിരിക്കുന്നവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷസേന തെരച്ചില്‍ നടത്തുകയായിരുന്നു. ഇന്നലെ കൃഷ്ണഗാട്ടിയിലുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചതായും കരസേന അറിയിച്ചു. ഹിമാചല്‍പ്രദേശ് സ്വദേശിയായ കൃഷ്ണവൈദ്യ ആണ് മരിച്ചത്. പട്രോളിങ്ങിനിടെ കുഴിബോബ് സ്ഫോടനത്തിലാണ് മരണം സംഭവിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments