25.9 C
Kollam
Wednesday, March 12, 2025
HomeMost Viewedമത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് ; ശക്തമായ കാറ്റിന് സാധ്യത

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് ; ശക്തമായ കാറ്റിന് സാധ്യത

കേരളാ-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ 26 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
തമിഴ്നാട്, ആന്ധ്രാ തീരങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഗൾഫ് ഓഫ് മാന്നാർ മേഖലയിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും തെക്ക് – മധ്യ ബംഗാൾ ഉൾക്കടലിൽ ഇന്നു മുതൽ 26 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തെക്ക്- പടിഞ്ഞാറൻ, മധ്യ – വടക്കൻ അറബിക്കടലിൽ ഇന്നു മുതൽ 28 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും കളക്ടർ അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments