അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറില്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തതു. രാമക്ഷേത്രത്തിന്റെ പൂര്‍ണമായ നിര്‍മാണം 2025ഓടു കൂടി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. മ്യൂസിയം, ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ്, റിസര്‍ച്ച് സെന്റര്‍ എന്നിവയടക്കം ക്ഷേത്രത്തിന്റെ ഭാഗമായി നിര്‍മ്മിക്കും. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ബിജെപിയുടെ പദ്ധതി. ഗര്‍ഭഗൃഹ (ശ്രീകോവില്‍) നിര്‍മ്മാണം പൂര്‍ത്തിയാക്കി രാം ലല്ല, സീത, ലക്ഷ്മണന്‍ എന്നിവരുടെ വിഗ്രഹംമാറ്റി സ്ഥാപിക്കും. ഇപ്പോള്‍ താല്‍ക്കാലിക ശ്രീകോവിലിലാണ് വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ശ്രീകോവില്‍ ഉള്‍പ്പെടുന്ന ഭാഗം തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പെങ്കിലും തുറന്ന് കൊടുക്കാനാണ് പദ്ധതിയെന്നും എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.