ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഇന്ന് മന്ത്രി സഭയിലുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
