സമകാലിക ലോക സമൂഹം ആവശ്യപ്പെടുന്നത് ഒരു പുതിയ ജനാധിപത്യമാണ്.
പങ്കാളിത്ത ജനാധിപത്യം, പ്രാതിനിധ്യ ജനാധിപത്യം ഇവയുടെ ഗുണ പരമായ ഘടകങ്ങൾ കൂട്ടിച്ചേർത്തു കൊണ്ട് തീർത്തും ഭരണഘടനാപരമായ അടിത്തറകൾ സൃഷ്ടിച്ചു കൊണ്ട് മാത്രമെ പുതിയ ജനാധിപത്യ വ്യവസ്ഥിതിയെ രൂപപ്പെടുത്താൻ കഴിയൂ. രാഷ്ട്രീയ സമൂഹത്തിന് പൗര സമൂഹത്തിന്മേലുള്ള ആധിപത്യം ഇല്ലാതാക്കിക്കൊണ്ട് മാത്രമെ അത്തരം ഒരു വ്യവസ്ഥിതിയിൽ എത്തിച്ചേരാൻ കഴിയുകയുള്ളു.