27.4 C
Kollam
Sunday, December 22, 2024
HomeMost Viewedഇനിമുതൽ ഡ്രോണുകള്‍ ഉപയോഗിക്കണമെങ്കിൽ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടങ്ങൾ അനുസരിക്കണം

ഇനിമുതൽ ഡ്രോണുകള്‍ ഉപയോഗിക്കണമെങ്കിൽ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടങ്ങൾ അനുസരിക്കണം

ഇനിമുതൽ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി. ഡ്രോണുകളുടെ ഉപയോഗം, വില്‍പന എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ ചട്ടങ്ങള്‍. ഡ്രോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പറും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കി. ഇനിമുതല്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കരുതെന്നാണ് ചട്ടത്തില്‍ പറയുന്നത്.
മേഖലകള്‍ തിരിച്ചുള്ള ഡ്രോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാവണം ഡ്രോണുകൾ വാടകയ്ക്ക് നൽകാൻ.
കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ വ്യവസ്ഥചെയ്യുന്ന ചട്ടങ്ങള്‍ പുറത്തിറക്കിയത് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങള്‍ വര്‍ധിക്കുന്നതുകൊണ്ടാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments