27.1 C
Kollam
Sunday, December 22, 2024
HomeMost Viewedസെപ്തംബര്‍ 11; വേള്‍ഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട്

സെപ്തംബര്‍ 11; വേള്‍ഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട്

അമേരിക്കയെയും ലോക മനസാക്ഷിയെയും നടുക്കിയ സെപ്തംബര്‍ 11 ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 20 വര്‍ഷം തികയുന്നു . രണ്ട് പതിറ്റാണ്ടു പൂര്‍ത്തിയാകുന്ന ഈ ദിവസം ലോകത്തിന്റെ പല ഭാഗത്തും അനുസ്മരണ പരിപാടികള്‍ നടക്കും. അമേരിക്കയിലുടനീളം വിവിധ ഭീകര വിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിമാനങ്ങള്‍ ഇടിച്ചിറങ്ങിയ വേള്‍ഡ് ട്രേഡ് സെന്ററിലും പെന്റഗണിലും പെന്‍സില്‍വാനിയയിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഒത്തുചേരും. പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും മൂന്ന് ദുരന്ത സ്ഥലങ്ങളും സന്ദര്‍ശിക്കും. ഈ വാര്‍ഷിക ദിനത്തിന്റെ പ്രത്യേകത ഭീകരാക്രമണത്തിന്റെ ഇനിയും വെളിപ്പെടാത്ത ചില രഹസ്യ രേഖകള്‍ അമേരിക്ക പുറത്തുവിടുന്നു എന്നതാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments