പശ്ചിമ ബംഗാളിൽ നിന്നുള്ള ബസിൽ കടത്തുകയായിരുന്ന 200 കിലോ കഞ്ചാവുമായി പാലക്കാട് അഞ്ച് പേർ പിടിയിലായി . വോൾവോ ബസ് ഡ്രൈവറായ എറണാകുളം സ്വദേശി സഞ്ജയ്, പാലക്കാട് പാലനയിൽ വച്ച് കഞ്ചാവ് കൈപ്പറ്റാൻ വന്ന നാല് പേരുമാണ് എക്‌സൈസ് പിടിയിലായത്. പശ്ചിമ ബംഗാളിൽ നിന്നും തൃശൂർ, എറണാകുളം ജില്ലകളിലേക്ക് തൊഴിലാളികളെ കൊണ്ടുവന്ന ബസിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. എറണാകുളം സ്വദേശി സലാം എന്നയാൾക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്. വിശാഖപട്ടണത്തെ കാക്കിനട എന്ന സ്ഥലത്ത് നിന്നുള്ള കഞ്ചാവാണ് എത്തിച്ചത്.എറണാകുളം സ്വദേശികളായ സുരേന്ദ്രൻ, അജീഷ്, നിതീഷ് കുമാർ, പാരിഷ് മാഹിൻ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.