25.5 C
Kollam
Thursday, July 31, 2025
HomeMost Viewedഎസ്‌ ഐയെ കൊണ്ട് സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എം പി ; സന്ദര്‍ശനം മുന്‍കൂട്ടി...

എസ്‌ ഐയെ കൊണ്ട് സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എം പി ; സന്ദര്‍ശനം മുന്‍കൂട്ടി അറിയിക്കാതെ

എസ്‌ ഐയെ കൊണ്ട് സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എം പി. ഇന്ന് ഉച്ചയ്ക്ക് 12 .30 ഓടെയായിരുന്നു സംഭവം. തൃശുരില്‍ പുത്തൂര്‍ പഞ്ചായത്തിലുണ്ടായ മിന്നല്‍ ചുഴലിയില്‍ തമ്പുരാട്ടി മൂലയിലുണ്ടായ നാശനഷ്ടങ്ങള്‍ നേരിട്ടറിയാന്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സുരേഷ് ഗോപി എം പി പോലീസ് എസ് ഐയെ വിളിച്ചുവരുത്തി സല്യൂട്ട് അടിപ്പിച്ചത്. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു സുരേഷ് ഗോപി സ്ഥലം സന്ദര്‍ശിക്കാനെത്തിയത്. വിവരമറിഞ്ഞെത്തിയ എസ്‌ ഐ യെ അടുത്തേയ്ക്ക് വിളിപ്പിച്ച് സല്യൂട്ട് അടിപ്പിക്കുകയായിരുന്നു. ‘ഞാന്‍ മേയറല്ല ഒരു സല്യൂട്ട് ആകാം, ആ ശീലമൊന്നും മറക്കരുത്’ എന്നും എം പി പറഞ്ഞു. ഇതേ തുടർന്ന് എസ് ഐ സല്യൂട്ട് ചെയ്യുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments