പിടികൂടിയ അനധികൃത ലഹരി ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റ് പണം കൈക്കലാക്കിയ കേസില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റില്‍. രജീന്ദ്രൻ , സജി അലക്സാണ്ടർ എന്നിവർക്കെതിരെയാണ് നടപടി എടുത്തത്.രണ്ട് പേരെയും സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് അറിയിച്ചു. കഴിഞ്ഞ ജൂണ്‍ 21നാണ് മഹീന്ദ്ര മിനി ലോറിയില്‍ കടത്തിയ ഹാന്‍സ് പാക്കുകള്‍ കോട്ടക്കല്‍ പോലീസ് പിടികൂടിയത്.നാസര്‍, അഷ്റഫ് എന്നീ രണ്ടുപേരെ കേസില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. വാഹന ഉടമ നല്‍കിയ കേസില്‍ വാഹനം വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടു. പിടികൂടിയ ലഹരി ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കാനും കോടതി നിര്‍ദേശിച്ചു. എന്നാല്‍, ഉടമയില്‍ നിന്നും1,20,000 രൂപ ഈടാക്കി പോലീസുകാര്‍ ഹാന്‍ഡ് പാക്കറ്റുകള്‍ വിട്ടുനല്‍കി.ഐപിസി 379 വകുപ്പ് പ്രകാരം ആണ് പ്രതികൾക്ക് എതിരെ കേസ് എടുത്തിട്ടുള്ളത്.