24.1 C
Kollam
Saturday, January 25, 2025
HomeMost Viewedഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു

പാലാ കണ്ണാടിയുറുമ്പ് ചാമക്കാലയിൽ സോമൻ നായരുടെ ഭാര്യ രാധാമണിയാണ് (54) ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നു തെറിച്ചുവീണ് മരിച്ചത്. ഇന്ന് രാവിലെ എട്ടിന് കണ്ണാടിയുറുമ്പ് പഴയകൊട്ടാരം റോഡിലാണ് അപകടം. ജോലിക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മഴയത്ത് റോഡിൽ തെന്നുകയും പിൻ സീറ്റിലിരുന്ന രാധാമണി റോഡിൽ തെറിച്ചു വീഴുകമായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് തന്നെ മരിച്ചിരുന്നു. വാഹനം ഓടിച്ചിരുന്ന മകൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

- Advertisment -

Most Popular

- Advertisement -

Recent Comments