25.6 C
Kollam
Wednesday, September 18, 2024
HomeMost Viewedകേരളത്തിൽ അപ്രതീക്ഷിത വൈദ്യുതി പ്രതിസന്ധി ; വൈകിട്ട് ആറ് മുതൽ ഉപഭോ​ഗം നിയന്ത്രിക്കണമെന്ന് കെ എസ്...

കേരളത്തിൽ അപ്രതീക്ഷിത വൈദ്യുതി പ്രതിസന്ധി ; വൈകിട്ട് ആറ് മുതൽ ഉപഭോ​ഗം നിയന്ത്രിക്കണമെന്ന് കെ എസ് ഇ ബി

കേരളത്തിൽ അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധി രൂപപ്പെട്ടതിനാൽ വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണമെന്ന് ഉപഭോക്താക്കളോട് കെ എസ് ഇ ബി അഭ്യർത്ഥിച്ചു. ഇന്ന് വൈകിട്ട് ആറ് മുതൽ രാത്രി പത്ത് മണി വരെയുള്ള നാല് മണിക്കൂർ വൈദ്യുത ഉപഭോഗം നിയന്ത്രിക്കണമെന്നാണ് കെ എസ് ഇ ബി യുടെ അഭ്യർത്ഥന.അപ്രതീക്ഷിത വൈദ്യുതി പ്രതിസന്ധിക്ക് കാരണം കേന്ദ്ര പൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിൻ്റെ കുറവുണ്ടായതാണ്. പവർ ഏക്സേഞ്ചിൽ നിന്നും റിയൽ ടൈം ബേസിസിൽ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹിക്കാൻ ശ്രമം തുടരുകയാണെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് കേരളത്തിൻ്റെ വൈദ്യുതി ആവശ്യങ്ങൾ പൂർണമായും നിറവേറ്റാനാവത്തതിനാൽ കേന്ദ്രപൂളിൽ നിന്നും കൂടംകുളം ആണവവൈദ്യുതി നിലയത്തിൽ നിന്നുമുള്ള വൈദ്യുതി വാങ്ങിയാണ് കേരളത്തിൻ്റെ ദൈനംദിന വൈദ്യുതി ആവശ്യം നിറവേറ്റുന്നത്. ഈ വിഭാഗത്തിൽ കേന്ദ്രപൂളിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിലാണ് ഇപ്പോൾ അപ്രതീക്ഷിതമായി തടസ്സം സംഭവിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണി മുതൽ രാത്രി പത്ത് വരെയുള്ള സമയത്താണ് കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം ചെയ്യപ്പെടുന്നത്. ഈ നാല് മണിക്കൂറിൽ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന് കെ എസ് ഇ ബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചത് ഈ കാരണത്താലാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments