മന്ത്രി ജെ ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും ഇടുക്കിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു മന്ത്രി.
തിരുവല്ല ബൈപ്പാസില്‍വെച്ചായിരുന്നു അപകടം. തിരുവല്ലയില്‍ നിന്നും മല്ലപ്പള്ളിയിലേക്ക് പോകുന്ന സ്വകാര്യ ബസ് അമിത വേഗതയില്‍ വന്നതോടെ എതിര്‍വശത്ത് നിന്നും വന്ന മന്ത്രിയുടെ കാര്‍ അപകടം ഒഴിവാക്കാനായി ശ്രമിച്ചു. ഇതോടെ തൊട്ടടുത്തുള്ള മതിലില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. പരിക്കുകളില്ലാതെ മന്ത്രി രക്ഷപ്പെട്ടു