കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി രമേശ് ചെന്നിത്തല. നേതൃസ്ഥാനങ്ങളെക്കുറിച്ചുള്ള അതൃപ്‌തി പുകയുന്നതിനിടെ കോൺഗ്രസ് സ്ഥാപനങ്ങിലെ പദവികൾ ചെന്നിത്തല രാജിവച്ചു. ജയ്‌ഹിന്ദ് ടി വി ചെയർമാൻ, രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ചെയർമാൻ, കെ കരുണാകരൻ ഫൗണ്ടേഷൻ ചെയർമാൻ സ്ഥാനം എന്നിവയാണ് ഒഴിഞ്ഞത്. കഴിഞ്ഞ 24നാണ് രാജിവച്ചത്. ചെന്നിത്തല പറയുന്നത് കെപിസിസി അധ്യക്ഷൻ ഈ ചുമതല വഹിക്കട്ടെയെന്നാണ്. മൂന്ന് സ്ഥാപനങ്ങളിലുമായി 35 കോടിയുടെ ബാധ്യതയാണുള്ളത്. രാജി സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക സ്ഥാപനങ്ങളിലെ ഓഡിറ്റിങ്ങിന് ശേഷമാകും.