ജനാധിപത്യ വ്യവസ്ഥിതിയിൽ ക്രിമിനലുകൾ നടത്തുന്ന കടന്നുകയറ്റം പുതിയ തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കും വഴിയൊരുക്കുന്നു. ഭരണകൂടത്തിന്റെ അത്യുന്നത തലത്തിലുള്ള രാഷ്ട്രീയ നേതാക്കളും ഉദ്ദ്യോഗസ്ഥരും വരെ തട്ടിപ്പു വിദഗ്ദരുടെ സുഹൃത്തുക്കളും പിണിയാളുകളുമായി അധ:പതിക്കുന്നു. എല്ലാ ജാനാധിപത്യ വിശ്വാസികളും ഒരുമിച്ച് ഉണർന്ന് പ്രവർത്തിക്കേണ്ട കാലഘട്ടമാണിത്.