മലമ്പുഴ വാളയാര്‍ മേഖലയിൽ ലഹരിവസ്തുക്കള്‍ പിടികൂടാനുള്ള പരിശോധനയ്ക്കിടെ വനത്തില്‍ കുടുങ്ങിയ ഉദ്യോഗസ്ഥര്‍ സുരക്ഷിതരെന്ന് കാട്ടിലകപ്പെട്ട പോലീസ് സംഘം അറിയിച്ചു. സംഘം കഴിഞ്ഞ രാത്രി കഴിഞ്ഞിരുന്ന പാറയുടെ മുകളില്‍ തുടരുകയാണ്. വ്യാഴാഴ്ച രാത്രിയില്‍ കനത്ത മഴയെ തുടര്‍ന്നാണ് 14 അംഗ സംഘം ഉള്‍വനത്തില്‍ കുടുങ്ങിയത്. പാലക്കാട് നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി സി ഡി ശ്രീനിവാസന്‍, മലമ്പുഴ സിഐ സുനില്‍കൃഷ്ണന്‍, വാളയാര്‍ എസ്‌ഐ, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍, നാല് തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ വനത്തിലെ പാറപ്പുറത്ത് സുരക്ഷിതമായ സ്ഥലത്ത് നിലയുറപ്പിക്കുകായായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ സ്ഥിതിഗതികൾ അധികൃതരെ അറിയിച്ചിരുന്നു.