25.6 C
Kollam
Tuesday, January 20, 2026
HomeNewsCrimeട്രെയിനിടിച്ച് മരിച്ചയാളുടെ ഫോണ്‍ കൈവശപ്പെടുത്തി ; എസ് ഐയെ സസ്‌പെൻഡ് ചെയ്തു

ട്രെയിനിടിച്ച് മരിച്ചയാളുടെ ഫോണ്‍ കൈവശപ്പെടുത്തി ; എസ് ഐയെ സസ്‌പെൻഡ് ചെയ്തു

ട്രെയ്‌നിടിച്ച് മരിച്ച യുവാവിന്റെ ഫോണ്‍ ഔദ്യോഗിക സിം കാര്‍ഡിട്ട് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു. ചാത്തന്നൂര്‍ എസ് ഐ ജ്യോതി സുധാകറിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇയാള്‍ മംഗലപുരം എസ് ഐ ആയിരിക്കെയാണ് സംഭവം. മംഗലപുരത്ത് ട്രെയിനിടച്ച് മരിച്ച അരുണ്‍ റെജി എന്നായുളുടെ ഫോണാണ് ജ്യോതി സുധാകര്‍ കൈവശപ്പെടുത്തിയത്. മരിച്ച യുവാവിന്റെ ബന്ധുക്കള്‍ക്ക് കൈമാറാതെ എസ് ഐ ഔദ്യോഗിക സിം കാര്‍ഡിട്ട് ഉപയോഗിക്കുകയായിരുന്നു. സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെയാണ് ജ്യോതി സുധാകര്‍ തന്റെ ഔദ്യോഗിക സിം കാര്‍ഡ് ഇട്ടുകൊണ്ട് മരിച്ച അരുണിന്റെ ഫോണ്‍ ഉപയോഗിക്കുന്നതായി വ്യക്തമായത്. തുടര്‍ന്ന് ജ്യോതി കുമാറില്‍ നിന്നും ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 18 നാണ് അരുണ്‍ ജെറി ട്രെയിന്‍ തട്ടി മരണപ്പെട്ടത്. അരുണിന്റെ ഇന്‍ക്വസ്റ്റ് നടത്തുമ്പോഴാണ് എസ് ഐ ഫോണെടുത്ത്.
ഇയാള്‍ ചാത്തന്നൂരിലേക്ക് ട്രാന്‍സ്ഫറായതിന് ശേഷം ഫോണ്‍ ഉപയോഗിച്ചുവരികയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments