27.9 C
Kollam
Wednesday, January 22, 2025
HomeMost Viewedകോളേജ് തുറക്കലും ശബരിമല തീർത്ഥാടനവും നീട്ടി; കനത്ത മഴയെ തുടർന്ന്

കോളേജ് തുറക്കലും ശബരിമല തീർത്ഥാടനവും നീട്ടി; കനത്ത മഴയെ തുടർന്ന്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചിരുന്ന തീയതി ഒക്ടോബർ 18ൽ നിന്നും ഒക്ടോബർ 20ലേക്ക് മാറ്റിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
തുടർന്ന് കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്കിയത്. അതിനാൽ ഒക്ടോബർ 19 വരെ ശബരിമല തീർഥാടനം ഒഴിവാക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
മലയോര മേഖലകളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ശബരിമല തീർഥാടനം ഒഴിവാക്കിയത്. ഞായറാഴ്ച പുലർച്ചെ അഞ്ചു മണി മുതൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നു.
- Advertisment -

Most Popular

- Advertisement -

Recent Comments