25.8 C
Kollam
Thursday, July 25, 2024
HomeMost Viewedതെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സി പി എം സ്ഥാനാർത്ഥികളായ എം മുകേഷിനും എം നൗഷാദിനും വേണ്ടി പിണറായി...

തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സി പി എം സ്ഥാനാർത്ഥികളായ എം മുകേഷിനും എം നൗഷാദിനും വേണ്ടി പിണറായി വിജയൻ കൊല്ലം ക്യു എ സി ഗ്രൗണ്ടിലെ വേദിയിൽ എത്തിയപ്പോൾ ആവേശമായി; ക്യാപ്റ്റന് കൊല്ലത്തിന്റെ ചുവപ്പിലേക്ക് സ്വാഗതം

LDF ന് തുടർ ഭരണമുണ്ടാകുമെന്നതിൽ ഒരു സംശയവുമില്ലെന്ന് പിണറായി വിജയൻ അസന്നിഗ്ദമായി പറഞ്ഞു.
ഭരണ നേട്ടങ്ങൾ വിലയിരുത്തിയാണ് അദ്ദേഹം പ്രസംഗിച്ചത്.
എല്ലാ മേഖലയിലും വികസനങ്ങൾ കൊണ്ടു വരാനായത് സർക്കാരിന്റെ ഏറ്റവും വലിയ അംഗീകാരവും നേട്ടവുമാണെന്ന് പിണറായി പറഞ്ഞു.
LDF സർക്കാരിന് പ്രതീക്ഷ നിറവേറ്റാനായി.
റോഡുകൾ എല്ലാം മെച്ചപ്പെട്ടതായി. ഇപ്പോൾ അത് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.
സ്ക്കൂളുകൾ എല്ലാം ഹൈടെക്കുകളായി. ലാബുകളും മുറികളുമെല്ലാം അതേ പോലെ മെച്ചപ്പെട്ടതായി.
പൊതു വിദ്യാഭ്യാസ മേഖല സംരക്ഷിക്കാനായി. ആറ് ലക്ഷത്തി എൽപതിനായിരം വിദ്യാർത്ഥികൾ വർദ്ധിച്ചു.
വിദ്യാർത്ഥികളിൽ വിജ്ഞാനം വർദ്ധിപിക്കുകയാണ് ലക്ഷ്യം. ഇവിടം ഒരു വിജ്ഞാന സമൂഹമായി മാറണം. യഥാർത്ഥത്തിൽ പൊതുവിദ്യാഭ്യാസ മേഖല മൊത്തത്തിൽ ഉടച്ചുവാർക്കുകയാണ്. യൂണിവേഴ്സിറ്റികൾക്കെല്ലാം ആവുന്ന വിധത്തിൽ ഫണ്ടുകൾ നല്കി.
ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഒരു തടസ്സവും ഉണ്ടാവില്ല. നാടിനെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ്.
ഒരു ഗവേഷണ സമൂഹം ഇവിടെയുണ്ടാവണം. അതിന് എല്ലാ സഹകരണവും LDF സർക്കാർ നല്കും.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദേശീയ തലത്തിലും അന്തർദ്ദേശീയ തലത്തിലും എത്തിക്കും.
കേരളത്തെ ഒരു ഉന്നത വിദ്യാഭ്യാസ ഹബ്ബായി മാറ്റും.
ആരോഗ്യ രംഗത്തെ മികവിന് എല്ലാവരും സാക്ഷ്യമാണെന്ന് പിണറായി വിജയൻ പറഞ്ഞു.
കോവിഡ് പ്രതിരോധം വളരെ വിജയകരമാണ്. ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് കേരളത്തിലാണ്. അത് യഥാർത്ഥത്തിൽ പാഠം വിഷയമാക്കേണ്ടതാണ്.
ആശുപത്രികൾ എല്ലാം രോഗി സൗഹൃദമായി ലോകോത്തരനിലവാരമുള്ളതായതായി പിണറായി പറഞ്ഞു.
LDF ഗവൺമെൻറ് കഴിഞ്ഞ അഞ്ചു വർഷ കാലയളവിൽ ജനക്ഷേമം മുൻ നിർത്തിയുള്ള പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.
ഇത്തരം സാഹചര്യത്തിൽ CPM സ്ഥാനാർത്ഥികളായ എം മുകേഷിനെയും എം നൗഷാദിനെയും വിജയിപ്പിക്കണമെന്ന് പിണറായി വിജയൻ അഭ്യർത്ഥിച്ചു.
- Advertisment -

Most Popular

- Advertisement -

Recent Comments