ശക്തമായ മഴയില്‍ പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെ എസ് ആർ ടി സി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ ഒരാള്‍ പൊക്കത്തോളം വെള്ളo ഉണ്ടായിരുന്നു.
പ്രദേശവാസികള്‍ ചേര്‍ന്ന് ബസില്‍ ഉണ്ടായിരുന്നവരെ രക്ഷപെടുത്തി.