കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി 12 പേരെ കാണാതായി. കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മൂന്ന് വീടുകള്‍ ഒലിച്ചുപോയി. അപകടത്തില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അന്‍പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത് കോട്ടയത്തെ കിഴക്കന്‍ മേഖലകളിലാണ്.