24.7 C
Kollam
Wednesday, January 21, 2026
HomeNewsCrimeഅശ്ലീല ചാറ്റ് സൈറ്റിന് സുഹൃത്തുക്കളുടേയും അധ്യാപകരുടേയും ഫോട്ടോകളും ഫോണ്‍ നമ്പറുകളും കൈമാറി ; ...

അശ്ലീല ചാറ്റ് സൈറ്റിന് സുഹൃത്തുക്കളുടേയും അധ്യാപകരുടേയും ഫോട്ടോകളും ഫോണ്‍ നമ്പറുകളും കൈമാറി ; പ്ലസ് വണ്‍ വിദ്യാര്‍ഥി പോലീസ് പിടിയിൽ

അശ്ലീല ചാറ്റ് സൈറ്റിന് സുഹൃത്തുക്കളുടേയും അധ്യാപകരുടേയും ഫോട്ടോകളും ഫോണ്‍ നമ്പറുകളും കൈമാറിയ സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി പോലീസ് പിടിയില്‍. തിരുവനന്തപുരത്തെ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് മാസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിന് ഒടിവില്‍ പിടിയിലായത്. കനേഡിയന്‍ അശ്ലീല സൈറ്റിനാണ് വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും ചിത്രങ്ങളും ഫോണ്‍ നമ്പറുകളും കൈമാറിയത്. ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമായ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് ചിത്രങ്ങളും ഫോണ്‍ നമ്പരുകളും വിദ്യാര്‍ഥി ശേഖരിച്ചത്. വിദേശത്ത് നിന്നും ഉത്തരേന്ത്യയില്‍ നിന്നും ഫോണ്‍കോളുകളും വാട്‌സാപ്പ് സന്ദേശങ്ങളും എത്തിയതോടെയാണ് വിദ്യാര്‍ഥികളും അധ്യാപകരും പോലീസിനെ സീപിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി പിടിയിലാകുന്നത് സംശയം തോന്നിയവരുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments