വിവാഹ പൊരുത്തം ഇപ്പോഴും കൂടുതലായി ചിന്തിക്കുന്നത് അശാസ്ത്രീയമായാണ്. യഥാർത്ഥത്തിൽ പൊരുത്ത പരിശോധന തകിടം മറിയുകയാണ്. ഇപ്പോഴും ആൾക്കാർ നക്ഷത്ര പൊരുത്തത്തിന്റെയും പാപസാമ്യത്തിന്റെയും പിന്നാലെയാണ് പോകുന്നത്. അവരുടെ എണ്ണവും വർദ്ധിച്ചു വരുന്നു. അനന്തര ഫലം; വിവാഹ വേർപെടലിന്റെ തോതും ഉയരുന്നു.