28.4 C
Kollam
Thursday, April 2, 2026
HomeMost Viewedആര്യന്‍ ഖാന്‍ ജാമ്യത്തിലിറങ്ങി ; ആഢംബര കപ്പലിലെ ലഹരി വേട്ട

ആര്യന്‍ ഖാന്‍ ജാമ്യത്തിലിറങ്ങി ; ആഢംബര കപ്പലിലെ ലഹരി വേട്ട

ആഢംബര കപ്പലിലെ ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജാമ്യത്തില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. ഇന്ന് രാവിലെ 11ഓടെയാണ് ആര്യന്‍ ആര്‍തര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. 27 ദിവസത്തിന് ശേഷമാണ് മോചനം. ആര്യന്‍ ഖാന്‍ ഇന്നലെ തന്നെ പുറത്തിറങ്ങേണ്ടതായിരുന്നുവെങ്കിലും രേഖകള്‍ ജയിലധികൃതര്‍ക്ക് സമര്‍പ്പിക്കാന്‍ സാധിക്കാത്തതാണ് മോചനം ഇന്നേക്ക് നീണ്ടത്. ജാമ്യം നൽകിയിരിക്കുന്നത് കര്‍ശന ഉപാധികളോടെയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments