26.9 C
Kollam
Wednesday, January 22, 2025
HomeRegionalCulturalഅന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്ക്കറുടെ സംസ്ക്കാര ചടങ്ങുകൾ ഭാദറിലെ ശിവാജി പാർക്കിൽ; രണ്ട് ദിവസം...

അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്ക്കറുടെ സംസ്ക്കാര ചടങ്ങുകൾ ഭാദറിലെ ശിവാജി പാർക്കിൽ; രണ്ട് ദിവസം ദേശീയ ദു:ഖാചരണം

കോവിഡ് ബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നാണ് മരണം. 92 വയസായിരുന്നു. വിവിധ ഭാഷകളിലായി 30,000 ൽ പരം ഗാനങ്ങൾ ആലപിച്ചു.

ബ്രീച്ച് കാൻഡി ആശുപത്രിയിൽ ജനുവരി 8 ന് പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ രോഗ പുരോഗതിയുണ്ടായെങ്കിലും ആരോഗ്യം വഷളായതിനെ തുടർന്ന് ശനിയാഴ്ച രാവിലെ വെൻറിലേറ്ററിന്റെ സഹായം ആവശ്യമായി വന്നു.
കൂടാതെ, ന്യുമോണിയയും ബാധിച്ചു. ഒടുവിൽ മരണത്തിന് കഴടങ്ങുകയായിരുന്നു.

1948 ൽ മജ്ബൂർ എന്ന ചിത്രത്തിലെ “ദിൽ മേര തോഡ” എന്ന ഗാനമായിരുന്നു വഴിത്തിരിവായത്.

അടുത്ത വർഷം 1949 ൽ മധുബാല അഭിനയിച്ച മഹലിൽ നിന്നുള്ള “അയേ ആനേ വാല” എന്ന ഗാനം ലതാ മങ്കേഷ്ക്കർ വൻ ജനപ്രീതി നേടി. ഇതിന് ശേഷം ഇന്ത്യൻ സിനിമാ -സംഗീത ചരിത്രത്തിലെ ഏറ്റവും മികച്ച ഗായികയായി. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല.

‘അജീബ് ദസ്തൻ ഹേ യേ’, ജബ് പ്യാർ കിയ തോ ഡാർനാക്യാ, ഭിഗി ഭിഗി രാത്തോൺ മേ, തേരാ ബിനാ സിന്ദഗി സെ കോയി ഷിക്വ തോ നഹിൻ, ലാഗ് ജാ ഗലേ, ഏക് പ്യാർ എന്നീ ഗാനങ്ങൾ അവരുടെ ഏറ്റവും പ്രശസ്ത ഗാനങ്ങളായി മാറുകയും ചെയ്തു.

അന്തരിച്ച ചലച്ചിത്ര നിർമ്മാതാവ് യാഷ് ചോപ്ര സംവിധാനം ചെയ്ത് 2004 ൽ പുറത്തിറങ്ങിയ “വീർ സാര” എന്ന ചിത്രത്തിലെ ഗാനങ്ങളായിരുന്നു ലതാ മങ്കേഷ്ക്കർ ഒടുവിലായി ചലച്ചിതത്തിന് വേണ്ടി പാടിയ പാട്ടുകൾ.

ഇന്ത്യൻ സൈന്യത്തോടുള്ള ആദര സൂചകമായി 2021 മാർച്ച് 30 ന് പുറത്തിറങ്ങിയ ” സൗഗന്ധ് മുജെ ഈ സ് മിട്ടി കി” ആയിരുന്നു മങ്കേഷ്ക്കറിന്റെ അവസാന ഗാനം.

2001-ൽ പരമോന്നത സിവിലയൻ ബഹുമതിയായ ഭാരത രത്ന അവർക്ക് ലഭിച്ചു.
പത്മഭൂഷൻ, പത്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്‌, ഒന്നിലധികം ദേശയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചു.

മൃതദേഹം ആശുപത്രിയിൽ നിന്നും രാവിലെ 11 മണിയോടെ വീട്ടിൽ എത്തിച്ചു. തുടർന്ന്, സംസ്ക്കാര ചടങ്ങുകൾ വൈകിട്ട് 6 ന് ദാദറിലെ ശിവാജി പാർക്കിൽ നടക്കും.

ഇതിഹാസ ഗായികയുടെ ദേഹവിയോഗത്തിൽ നാനാ തുറയിലുള്ളവർ അഗാധ ദുഃഖം രേഖപ്പെടുത്തി.

- Advertisment -

Most Popular

- Advertisement -

Recent Comments