29.5 C
Kollam
Monday, April 28, 2025
HomeMost Viewedവിഷു ബംബർ സമ്മാനമായ 10 കോടി രൂപ കന്യാകുമാരി സ്വദേശികള്‍ക്ക്; ആകാംക്ഷയ്ക്ക് വിരാമം

വിഷു ബംബർ സമ്മാനമായ 10 കോടി രൂപ കന്യാകുമാരി സ്വദേശികള്‍ക്ക്; ആകാംക്ഷയ്ക്ക് വിരാമം

വിഷു ബംബർ സമ്മാനമായ 10 കോടി രൂപ കന്യാകുമാരി സ്വദേശികള്‍ക്ക്. ഡോ പ്രദീപ് കുമാര്‍, ബന്ധു എന്‍ രമേശ് എന്നിവര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.ലോട്ടറി ടിക്കറ്റുമായി ഇരുവരും ലോട്ടറി ഓഫീസില്‍ ഇന്ന് എത്തി.ഈ മാസം 15ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലോട്ടറിയെടുത്തതെന്ന് ഇരുവരും പറഞ്ഞു.

ഇരുവരുടെയും ജോയിൻറ് അക്കൗണ്ടിലാണ് സമ്മാന തുക മാറുന്നത്.നികുതി കഴിച്ച്‌ 6 കോടി 16 ലക്ഷം രൂപ ലഭിക്കും.തിരുവനന്തപുരത്തെ കൈരളി ഏജന്‍സി വിറ്റ ടിക്കറ്റാണ്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പ്.സമ്മാനം ലഭിച്ചത് HB 727990 എന്ന നമ്പറിനാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments