തലവര തെളിയാതെ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്.ഇന്നലെ ഉദ്ഘാടനം ചെയ്ത കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് പെരുവഴിയില്‍. ബ്ലൂ സര്‍ക്കിളിനായി വിട്ടു നല്‍കിയ ബസുകളില്‍ ഒന്നാണ് നിരത്തിലായത്. സര്‍വീസ് കാരവന്‍ എത്തി ബസ് കെട്ടി വലിച്ചുകൊണ്ടു പോയി. ബാറ്ററി തകരാറെന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് അറിയിച്ചു.
ബസ് വികാസ് ഭവന്‍ ഡിപ്പോയിലെത്തിച്ചു കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ സിറ്റി സര്‍ക്കുലര്‍ വൈദ്യുതി ബസ് സര്‍വീസുകള്‍ ഉദ്ഘാടനം ചെയ്തത്. 14 ഇലക്ട്രിക് ബസുകളായിരുന്നു സര്‍വീസ് തുടങ്ങിയത്. 90 ലക്ഷം രൂപയോളമാണ് ഓരോ ബസിനും ചെലവഴിച്ചത്. ഇതില്‍ യാത്രക്കാര്‍ കുറവായിരുന്ന ബ്ലു സര്‍ക്കിളില്‍ നാലു ബസുകളും മറ്റ് റൂട്ടുകളില്‍ രണ്ടുവീതം ബസുകളുമാണ് നിരത്തിലിറങ്ങിയത്. ഇതില്‍ ഒരെണ്ണമാണ് ഇന്ന് തകരാറായി തമ്പാനൂരില്‍ പെരുവഴിയിലായത്. തുടര്‍ന്ന് അവിടെ നിന്ന് കെട്ടിവലിച്ചു കൊണ്ട് വികാസ് ഭവനിലെത്തിക്കുകയായിരുന്നു. തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.