പാട്ടു പാടുവാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും
മുരളി തളർന്നു പോയ കവി
ഇടപ്പളളിയുടെ ഓർമ്മ പുതുക്കൽ
വഴിപാടു മാത്രമായി മാറി.
കവിയും മുളങ്കാടകത്തെ സ്മൃതി മണ്ഡപവും അവഹേളനത്തിന്റെ മണ്ഡപമായി മാറിയിരിക്കുന്നു.
“ഒരു കർമ്മധീരനാകുവാൻ നോക്കി. പക്ഷേ,ഒരു ഭ്രാന്തനായി മാറു വാനാണ് ഭാവം. സ്വാതന്ത്ര്യത്തിന് കൊതി; അടിമത്വത്തിന് വിധി…. ഇത് കവിയുടെ വാക്കുകളാണ് ”
ശ്വസിക്കുന്ന വായു ആകമാനം സ്വാതന്ത്ര്യത്തിന്റെ വിഷബീജങ്ങളാൽ മലീമസമാണ്. കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ല് കിടക്കുന്നവയാണ്. ഉടുക്കുന്ന വസ്ത്രം പോലും പാരതന്ത്ര്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണ്.കവി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് എഴുതി വെച്ചതെന്ന് വിശ്വസിക്കുന്ന വാക്കുകളാണിവ…
പ്രവർത്തിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തർഭവിച്ചരിക്കുന്നതെന്ന് കവി വിശ്വസിച്ചിരുന്നു.
ഇവയിലെല്ലാം കവിയ്ക്ക് നിരാശയാണ് അനുഭവപ്പെട്ടത്.അതിന് ഏക രക്ഷാമാർഗ്ഗം മരണമാണെന്ന് കവി പറഞ്ഞിരിക്കുന്നു.