25.8 C
Kollam
Monday, December 23, 2024
HomeNewsരാജഭരണകാലത്തെ കിണർ

രാജഭരണകാലത്തെ കിണർ

70 വർഷങ്ങൾക്കു മുമ്പ് കൊല്ലം വാടിയിൽ കുടിവെള്ളത്തിനായി നിർമ്മിച്ച കിണർ കുളിക്കിണ റായി മാറിയത് കൗതുകമായി.കിണർ നിൽക്കുന്ന ഭാഗം കോർപ്പറേഷൻ നാലുവശവും മതിൽ കെട്ടി വേർതിരിച്ച് നൽകിയിരിക്കുകയാണ്.രാജഭരണകാലത്ത് പ്രദേശവാസികൾക്ക് കുടിവെള്ളം നൽകാനായി നിർമ്മിച്ച് നൽകിയ കിണറാണെന്ന് പഴമക്കാർ പറയുന്നു. പിന്നീട് പൈപ്പ് ലൈൻ വന്നതോടെ കിണറിന്റെ ഉപയോഗം ഇല്ലാതായി. തുടർന്നു മത്സ്യബന്ധനം കഴിഞ്ഞു വരുന്നവർ കുളിക്കാനായി കിണർ ഉപയോഗിച്ചു തുടങ്ങിയതോടെ കുളിക്കിണറായി മാറുകയായിരുന്നു. എത്ര വേനലിലും ഈ കിണറ്റിലെ വെള്ളം വറ്റാറില്ല. നൂറു കണക്കിന് ആൾക്കാരാണ് ഇവിടെ വന്ന് കുളിക്കുന്നത്.   പുരുഷൻമാരാണ് കുളിക്കുന്നതിനായി കിണർ ഉപയോഗിക്കുന്നത്. വരുന്നവർ തൊട്ടിയും സോപ്പും കൊണ്ടുവരികയാണ് പതിവ്.

തീരദേശത്ത് മറ്റൊരു കിണർ ഇല്ലെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. അതിനു കാരണം’ കിണർ’ കുഴിച്ചാൽ ഉപ്പ് വെള്ളമാണ് ലഭിക്കുന്നത്. ഭാഗ്യവശാൽ, ഈ കിണറ്റിൽ ഉപ്പ് വെള്ളമില്ല.തികച്ചും ശുദ്ധജലമാണ് ലഭിക്കുന്നത്!

- Advertisment -

Most Popular

- Advertisement -

Recent Comments