പൊതുമേഖല സ്ഥാപനമായ ചവറ കെഎംഎം എല്‍ കാട് മൂടി ഘോരവനത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നു. വളരെ സുരക്ഷാ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുള്ള കെഎംഎംഎല്‍ ന്റെ ഇപ്പോഴത്തെ സ്ഥിതി അപമാനമായി മാറുന്നു.
മാനേജ്മെന്റ് ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് ഏറെ വിചിത്രം.
ടൈറ്റനിയം ഡയോക്സൈഡ് നിർമ്മാണത്തിന് മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തഥ പുലര്‍ത്തുന്ന KMML, പരിസര ശുചീകരണത്തില്‍ തികഞ്ഞ നിരുത്തരവാദിത്വമാണ് കാണിക്കുന്നത്.KMMLന്റെ ചുറ്റുമുള്ള പ്രദേശങ്ങള്‍ ഇപ്പോള്‍ വെളിവാക്കുന്നത് ആ അവസ്ഥയാണ്. എന്തിനു ഏറെ പറയുന്നു, KMMLന്റെ മുന്നിലെ സ്ഥിതി തന്നെ പരിശോധിച്ചാല്‍ ഇത് മനസിലാക്കാവുന്നതാണ്.
ഏകദേശം അര കിലോമീറ്ററോളം നീളത്തില്‍ റോഡിന്റെ ഇരു വശങ്ങളിലും കോമ്പൌണ്ടിനകത്തും പാഴ് വൃക്ഷങ്ങൾ നിബിഡമായി വളര്‍ന്നു KMML ഫാക്ടറിതന്നെ കാണാന്‍ കഴിയാത്ത അവസ്ഥയിലാണ്. ശരിക്കും പറഞ്ഞാല്‍, ഘോരവനത്തിൽ സ്ഥിതി ചെയ്യുന്ന പൊതുമേഖലാസ്ഥാപനം എന്നുവേണം ഇപ്പോള്‍ പറയാന്‍. മഴ സീസണ്‍ കൂടി ആയതോടെ മരങ്ങളും പാഴ്ചെടികളും കൊണ്ട് KMML പരിസരം കാടുമൂടപ്പെട്ടു കിടക്കുകയാണ്. കമ്പനി പരിസരം സുരക്ഷിത വലയത്തിലായിട്ടു ഒരു കാര്യവുമില്ല. ക്യാമറ നിരീക്ഷണത്തിലായിട്ടും കാര്യമില്ല. ഇടയ്ക്കിടെ നടത്തുന്ന “മോക്ക്ഡ്രില്‍” ലും പ്രയോജനമില്ല.
ദുഷ്ടലാക്കുള്ള ആര്‍ക്കും കാടിന്റെ മറവിലിരുന്നു എന്തും ചെയ്യാവുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
മറ സൃഷ്ടിച്ചിട്ട് എന്ത് നിരീക്ഷണം നടത്തിയാലും അതുകൊണ്ടുള്ള പ്രയോജനം എന്താണെന്ന് കമ്പനി മാനേജ്മെന്റ് മനസ്സിലാക്കുന്നത് നന്നായിരിക്കും.