25.8 C
Kollam
Wednesday, September 18, 2024
HomeNewsഎഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലതയ്ക്ക് നേരെ CPM ആക്രമണം

എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലതയ്ക്ക് നേരെ CPM ആക്രമണം

എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലതയെ CPM ന്റെ ഒരു വിഭാഗം പ്രവർത്തകർ ആക്രമിച്ചതായി പരാതി.റോഡ് വികസനത്തിന്റെ പേരിൽ ഇവരുടെ സമ്മതമില്ലാതെ JCB ഉപയോഗിച്ച് വസ്തുവിന്റെ അതിര് തകർത്തത് ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് കാരണമായത്. ശ്രീലത CPI അംഗമാണ്. പകൽ (22.07.17) രണ്ടരയോട് അടുപ്പിച്ചായിരുന്നു സംഭവം.ശ്രീലതയുടെയോ വീട്ടുകാരുടെ യോ ഒരു സമ്മതവും കൂടാതെയാണ് JCB ഉപയോഗിച്ച് വസ്തുവിന്റെ അതിര് പൊളിച്ചത്. ഇത് CPM ന്റെ തികഞ്ഞ ദാർഷ്ട്യമാണ് കാണിച്ചതെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി ചോദ്യം ചെയ്തപ്പോൾ, ഒടുവിൽ വാക്കു തർക്കത്തിൽ എത്തി,ആക്രമണത്തിൽ എത്തുകയായിരുന്നു എന്ന് പറയപ്പെടുന്നു. CPM എഴുകോൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പറയുന്നു.നാലു മാസം മുമ്പ് എഴുകോൺ പഞ്ചായത്തിലെ കാൻസർ രോഗികളായ രണ്ടു പേരെ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തരുതെന്ന് ആവശ്യപ്പെട്ട് CPM പ്രവർത്തകർ കൗൺസിൽ ഹാളിൽ ബഹളം ഉണ്ടാക്കിയിരുന്നു.ഇതിനെതിരെ പ്രസിഡന്റ് പരാതി നല്കിയിരുന്നു. അന്നും പ്രസിഡൻറിനെതിരെ CPM കാർ ആക്രമണം നടത്തിയിരുന്നു. ഇപ്പോഴത്തെ ആക്രമണത്തിൽ പ്രസിഡന്റിന്റെ വസ്ത്രം വലിച്ചു കീറുകയും ഭർത്താവിനെയും ഡ്രൈവറെയും ക്രൂരമായി ഇവർ മർദ്ദിച്ചതായും പറയുന്നു.ഇവർ മൂന്നു പേരും ഇപ്പോൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ പോലീസ് കേസ് എടുത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments