27.5 C
Kollam
Monday, December 23, 2024
HomeNewsമുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് മുന്നിൽ...

മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് മുന്നിൽ…

മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിന് മുന്നിൽ മാധ്യമ പ്രവർത്തകർ തീർത്തും പകച്ചു പോയി.പഛപുച്ചമടക്കി നാണംകെട്ട് സ്തബ്ദരായി ഇറങ്ങേണ്ടി വന്നു. വല്ലാത്ത ദുര്യോഗം തന്നെ.രാഷ്ട്രീയ വൈരികർ എന്ന് കരുതുന്നവർ കാര്യത്തോടടുത്തപ്പോൾ തോളോട് തോൾ ചേർന്നത് ഇനിയെങ്കിലും അനുഭവ പാഠമാക്കേണ്ടതാണ്. ഇതല്ലേ യഥാർത്ഥ രാഷ്ട്രീയം?രാഷ്ട്രീയത്തിന്റെ പേരിൽ ബലിയാടാകുന്നവർ എപ്പോഴും വിസ്മരിക്കുന്നത് മറ്റുള്ളവർ ഇനിയെങ്കിലും ഓർക്കുന്നത് നന്ന്.അവസരത്തിനൊത്ത് ഏത് വൃത്തികെട്ട പ്രവർത്തിയും കാണിക്കാൻ മടിക്കാത്തവരാണ് എല്ലാ രാഷ്ട്രീയക്കാരുമെന്ന് ഇനിയെങ്കിലും സ്മരിക്കുക. ഇപ്പോൾ മാധ്യമങ്ങൾക്ക് വേണ്ടത് “സെൻസേഷണൽ ന്യൂസുകളാണ് “. വ്യക്തമായി പറഞ്ഞാൽ ന്യൂസിന് വേണ്ടി ന്യൂസ് ഉണ്ടാക്കുക എന്നർത്ഥം. അഭിഭാഷകരുമായി ഏറ്റുമുട്ടി.ഒടുവിൽ എന്തായി? പരിഹാരമായോ? അല്ലെങ്കിൽ, ഈ പറയുന്ന ഏതെങ്കിലും രാഷ്ട്രീയക്കാർ മാധ്യമ പ്രവർത്തകർക്കായി ആത്മാർത്ഥമായി രംഗത്തിറങ്ങിയോ? ഇരട്ട ചങ്കുണ്ടെന്നു വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രിയെ അങ്ങനെ നാമകരണം ചെയ്ത് വിളിക്കണമെങ്കിൽ അദ്ദേഹത്തിന്റെ ഹൃദയശുദ്ധി എന്തായിരിക്കണം? മാധ്യമ പ്രവർത്തകരോട് ഇറങ്ങിപ്പോകാൻ പിണറായി ആജ്ഞാപിക്കുമ്പോൾ ഒരക്ഷരം പോലും ഉരിയാടാനാവാതെ ഇറങ്ങിപ്പോകേണ്ട ഗതികേട് അപമാനത്തിനും അപ്പുറമാണ് .കൂടെയുണ്ടായിരുന്ന കൊടിയേരി ഇളിഭ്യതയോടെ നിന്നതല്ലാതെ എന്താണ് മറുപടി പറഞ്ഞത്? ഏകാധിപതിയായ പിണറായിയെ ശിരസാവഹിച്ച് നിർന്നിമേഷനാകുകയായിരുന്നു. രമ്യതാ ചർച്ചയ്ക്ക് ശേഷം പിണറായി പുറത്ത് വരുമ്പോൾ പിന്നെയും അദ്ദേഹത്തെ കാണാൻ നിന്ന മാധ്യമ പ്രവർത്തകരുടെ നിസ്സംഗത വാക്കുകൾക്കും അധീതമാണ്. അന്നേരവും പിണറായി പ്രതികരിച്ചോ? വല്ലാത്ത കഷ്ടവും ഗതികേടുമാണ്.മാധ്യമ പ്രവർത്തകർക്ക് ഒരു വ്യക്തിത്വവും ഇല്ലെന്നാണോ ഇത് സൂചിപ്പിക്കുന്നത്? വേണ്ടാത്തവരെ അതേ നാണയത്തിൽ തിരിച്ചടി കൊടുക്കുക. അല്ലെങ്കിൽ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുക .അതാണ് വേണ്ടത്. മാധ്യമ പ്രവർത്തനത്തിന്റെ “എത്തിക്ക് സിന് ” ആരുടെയും മുന്നിൽ അടിയറ വെയ്ക്കാതിരിക്കാൻ ഇനിയെങ്കിലും ആ വേഗം കാണിക്കുക.

- Advertisment -

Most Popular

- Advertisement -

Recent Comments