26.2 C
Kollam
Friday, November 15, 2024
HomeNewsകൊല്ലം തോപ്പിൽ കടവ് അവശേഷിപ്പിലേക്ക്

കൊല്ലം തോപ്പിൽ കടവ് അവശേഷിപ്പിലേക്ക്

കൊല്ലം തോപ്പിൽക്കടവ് ബോട്ട് ജെട്ടിയും പരിസരവും കാട് കയറി നശിക്കുന്നു.
ഇവിടെ ബോട്ട് സർവ്വീസ് നിലച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു.
സംരക്ഷണമില്ലാത്തതിനാൽ സന്ധ്യയായാൽ പരിസരം സാമൂഹ്യ വിരുദ്ധർ കയ്യടക്കിയിരിക്കുകയാണ്.
യാത്രാ സൗകര്യം കണക്കിലെടുത്ത് പത്ത് വർഷങ്ങൾക്ക് മുമ്പാണ് തോപ്പിൽ കടവിൽ ബോട്ട് സർവ്വീസ് ആരംഭിച്ചത്.എന്നാൽ, സർവീസ് നടന്നത് ആറു് മാസങ്ങൾ മാത്രം!

പിന്നീട് ബോട്ട് സർവ്വീസ് നടത്താനായില്ല. പ്രധാനമായും കാരണമായത് ബോട്ട് അടുക്കുന്ന സ്ഥലത്ത് മണ്ണ് അടിഞ്ഞ് കൂടുമ്പോഴുള്ള പ്രതിബന്ധമാണ്.പിന്നെ, ഡ്രഡ്ജിംഗ് വേണ്ടി വരും. ഡ്രഡ്ജിംഗ് നടത്തിയാലും ഭൂപ്രകൃതിയനുസരിച്ച് വീണ്ടും ഈ ഭാഗത്ത് മണ്ണ് അടിഞ്ഞു കൂടുന്നത് സാധാരണമാണ്. വീണ്ടും ഡ്രഡ്ജിംഗ്‌ നടത്തിയെങ്കിലേ ഇവിടെ ബോട്ടുകൾക്ക് അടുക്കാനാവൂ.കൂടാതെ, സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നുമുള്ള ഓടയിലെ മാലിന്യം കലർന്നുള്ള അവശിഷ്ടങ്ങൾ ഒഴുകിയെത്തുന്നതും ഈ ഭാഗത്തേക്കാണ്. അതം ഒരു കാരണമായി മാറുന്നു.


വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പര്യാപ്തമായ ഒരു പ്രദേശമാണ് ഇവിടം.
ജെട്ടിയിൽ ബോട്ട് സർവ്വീസ് നിലച്ചതോടെ, കാത്തിരിപ്പ് കേന്ദ്രവും ബോട്ട് അടുക്കുന്ന സ്ഥലവും സംരക്ഷണമില്ലാതെ നശിക്കുകയാണ്.
ഇപ്പോൾ കായൽഭാഗം കുളവാഴയും പ്ലാസ്റ്റിക്ക് മാലിന്യവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വെള്ളത്തിന്റെ നിറം തന്നെ കടും പച്ചയായി മാറി.

ദുർഗന്ധവും കൂടിയായപ്പോൾ തോപ്പിൽക്കടവ് ബോട്ട് ജെട്ടി തീർത്തം അവഹേളനത്തിലായി.
ഇവിടുത്തെ പ്രകൃതി ഭംഗി നയന മനോഹരമാണ്. ഏതു സമയത്തും സുഖശീതളമായ കാറ്റ് വീശുന്നത് ആരെയും ആകർഷിക്കും. പക്ഷേ, മനം മടുപ്പിക്കുന്ന ഗന്ധമാണ് സഹിക്കാനാവാത്തത്.
പകൽ സമയത്ത് വിശ്രമത്തിനായി കൂടുതൽ ആൾക്കാർ ഇവിടെ എത്താറുണ്ട്. ഇപ്പോൾ അതിൽ കുറവ് വന്നിട്ടുണ്ടു്.

അസഹ്യമായ ദുർഗന്ധമാണ് അതിന് കാരണം.എന്നാൽ, സന്ധ്യയായാൽ ഈ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ ഇടത്താവളമാകും.
കഞ്ചാവും മദ്യവും ഉപയോഗിക്കുന്നത് കാത്തിരിപ്പ് കേന്ദ്രത്തിലും ബോട്ട് ജെട്ടിയുടെ നടപ്പാതയിലുമാണ്.
പോലീസ് എപ്പോഴെങ്കിലും എത്താറുണ്ടെന്ന് പരിസരവാസികൾ പറയുന്നു.
ഹൈവേ നിർമ്മാണം ഇതു വഴിയായതിനാൽ ഇനിയൊരു പദ്ധതിയ്ക്കും സാധ്യമല്ലെന്ന് പറയുന്നു.എന്നിരുന്നാലും, കുട്ടികളുടെ ഒരു പാർക്കിനെങ്കിലും അവസരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ദീർഘവീക്ഷണത്തോടെ ഇവിടെ അങ്ങനെയെങ്കിലും പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നാണ് അവർ പറയുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments