23.7 C
Kollam
Tuesday, February 4, 2025
HomeNewsകരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയ്ക്ക് അനുമതി നല്‍കാന്‍ നീക്കങ്ങളുമായി വ്യവസായ വകുപ്പ്

കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയ്ക്ക് അനുമതി നല്‍കാന്‍ നീക്കങ്ങളുമായി വ്യവസായ വകുപ്പ്

കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് പുതിയ വിവാദം പുറത്തേക്ക്. കരിമണല്‍ ഖനനം നടത്താന്‍ സ്വകാര്യ മേഖലക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്നതാണ് പുതുതായി ഉയര്‍ന്നു വരുന്ന വിവാദം. സിപിഎം പാര്‍ട്ടിയുമായി നേരിട്ടു ബന്ധമുള്ള വ്യവസായികളായ ശശിധരന്‍ കര്‍ത്തയ്ക്കും തമിഴ് വ്യവസായി വൈകുണ്ഠരാജനും അടക്കമുള്ളവര്‍ക്ക് ഗുണകരമാകും വിധമാണ് പുതിയ നീക്കം. ഇതിനായി കേന്ദ്രനിയമം അട്ടിമറിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. കൊച്ചി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുടെ അപേക്ഷയുടെ മറവിലാണ് അട്ടിമറി നീക്കം പുരോഗമിക്കുന്നത്. ശശിധരന്‍ കര്‍ത്തയുടെ സിഎംആര്‍എല്‍ ആണ് ഇതിനു പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ വ്യവസായ വകുപ്പ് ഡയറക്ടര്‍ വിയോജന കുറിപ്പ് തയ്യാറാക്കിയതോടെ വെട്ടിലായിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ വിഷയത്തിന്റെ പഴുതു തേടി ഫയല്‍ നിയമവകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. മോണോസൈറ്റ് , ഇല്‍മനൈറ്റ് , റൂട്ടൈല്‍, സിര്‍കോണ്‍, ഗാര്‍നെറ്റ്, സിലിമനൈറ്റ് അടങ്ങിയ ധാതു മണല്‍ കയറ്റുമതിയിലൂടെ വന്‍ ലാഭമാണ് സ്വകാര്യ കമ്പനികള്‍ കൊയ്യുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments