വീട്ടുപടിക്കൽ എ.ടി.എം ആയി
തപാൽ വകുപ്പ്.
പണം പിന്‍വലിക്കാനുള്ള
സംവിധാനവുമായി കേരളത്തില്‍ 7196 പോസ്റ്റ്മാന്മാര്‍ സജ്ജം.
വീട്ടുപടിക്കല്‍ കത്തും രജിസ്‌ട്രേഡും എത്തിക്കുന്നവര്‍ മാത്രമല്ല പോസ്റ്റ്മാന്മാര്‍, ഇനി സഞ്ചരിക്കുന്ന എ.ടി.എമ്മുകള്‍ കൂടിയാവുകയാണ്.
ബാങ്ക്/ പോസ്റ്റ് ഓഫീസ് പേമെന്റ് ബാങ്ക് (ആധാർ ലിങ്കിട് )അക്കൗണ്ടില്‍നിന്നും 10,000 രൂപവരെ പണം പിന്‍വലിക്കാം, , ബാലന്‍സും അറിയാം. തപാല്‍വകുപ്പിന് കീഴില്‍ സെപ്റ്റംബര്‍ ഒന്നിന് ആധാര്‍ എനേബിള്‍ഡ് പേമന്റ് സിസ്റ്റം (എ.ഇ.പി.എസ്) പ്രാബല്യത്തില്‍ വന്നതോടെയാണ് പോസ്റ്റ്മാന്മാര്‍ക്ക് ന്യൂജെന്‍ നിയോഗം.
തപാല്‍ വകുപ്പ് തയാറാക്കിയ ‘മൈക്രോ എ.ടി.എം’ ആപ്പും മൊബൈല്‍ ഫോണും ബയോമെട്രിക് ഉപകരണവും പോസ്റ്റ്മാന്മാര്‍ക്ക് നല്‍കിയാണ് തപാല്‍വകുപ്പിന്റെ കാലത്തിനൊത്ത ചുവടുമാറ്റം. യൂസര്‍നെയിമോ പാസ്‌വേഡോ നല്‍കാതെ പൂര്‍ണമായും ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എ.ഇ.പി.എസ് പ്രവര്‍ത്തിക്കുന്നത്. കേരള സര്‍ക്കിളിന് കീഴിലെ ആകെയുള്ള 10,600 പോസ്റ്റ്മാന്മാരില്‍ 7,196 പേരും പുതിയ സേവനം നല്‍കാന്‍ സജ്ജരായിക്കഴിഞ്ഞു. പോസ്‌റ്റോഫിസുകളില്‍ നേരിട്ടെത്തിയാലും ഇതേ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. സംസ്ഥാനത്തെ 5,064 പോസ്‌റ്റോഫിസുകളില്‍ 4,742ലും പുതിയ സൗകര്യമുണ്ട്. തപാല്‍വകുപ്പിന്റെ പേമന്റെ് ബാങ്കായ ഐ.പി.പി.ബിക്ക് (ഇന്ത്യ പോസ്റ്റ് പേമന്റെ് ബാങ്ക്) അനുബന്ധമായാണ് എ.ഇ.പി.എസ് പ്രവര്‍ത്തിക്കുന്നത്.
എല്ലാ ബാങ്കുകളും ഇടപാടുകള്‍ക്കുള്ള ഓണ്‍ലൈന്‍ സൗകര്യം ആപ്പുകള്‍ വഴി നല്‍കുന്നുണ്ടെങ്കിലും പണം കറന്‍സിയായി പിന്‍വലിക്കണമെങ്കില്‍ എ.ടി.എമ്മിലോ ബാങ്കിലോ നേരിട്ടെത്തണം. ഓണ്‍ലൈന്‍ ഇടപാടുകളില്‍ പ്രാവീണ്യമില്ലാത്തവര്‍ക്കും ബാങ്കുകളിലെത്താന്‍ കഴിയാത്തവര്‍ക്കും വീട്ടുപടിക്കല്‍ സേവനം ലഭ്യമാക്കുന്നുവെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകതയെന്ന് തപാല്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. ഒന്നിലധികം ബാങ്കുകളുടെ സേവനം ഒരു പ്ലാറ്റ്‌ഫോമില്‍ ഏകോപിക്കുന്നുവെന്നാണ് എ.ഇ.പി.എസിന്റെ മറ്റൊരു സവിശേഷത. പോസ്റ്റല്‍ പേമന്റെ് ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്കും എ.ഇ.പി.എസ് സേവനങ്ങള്‍ ലഭ്യമാണ്.
ഒരു ബാങ്ക് അക്കൗണ്ടിലുള്ള പണം പിന്‍വലിച്ച് തപാല്‍ പേമന്റെ് ബാങ്ക് അക്കൗണ്ടിലേക്കെത്തിക്കാനും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനുമുള്ള സൗകര്യമാണ് ‘പുള്‍ മണി’. ഈ സൗകര്യമൊഴികെ മറ്റുള്ള സേവനമെല്ലാം തപാല്‍ പേമന്റെ് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ലഭ്യമാകും.
അക്കൗണ്ട് നമ്പറല്ല, ആധാറാണ് നിര്‍ബന്ധം. പോസ്റ്റ്മാന്റെ കൈവശമുള്ള മൊബൈല്‍ ആപില്‍ അക്കൗണ്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ആധാര്‍ കാര്‍ഡിലെ ക്യൂ.ആര്‍ കോഡ് എന്നിവ നല്‍കിയാണ് എ.ഇ.പി.എസിലേക്ക് പ്രവേശിക്കുന്നത്. ഏത് രീതി സ്വീകരിച്ചാലും ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കിയാലേ തുടര്‍ന്ന് മുന്നോട്ടുപോകാനാകൂ. ഇടപാടുകള്‍ക്ക് സര്‍വിസ് ചാര്‍ജില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
ആവശ്യമായ പണം അടിച്ചുനല്‍കിയാല്‍ അത് അക്കൗണ്ടില്‍നിന്ന് കുറയും. പോസ്റ്റ്മാന്‍ ആ തുക നല്‍കും. അക്കൗണ്ടുടമക്ക് എസ്.എം.എസായി പിന്‍വലിച്ച വിവരമെത്തുകയും ചെയ്യും
കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസുമായോ, പോസ്റ്റ് മാനുമായോ ബന്ധപ്പെടുക
Postmaster, Vadakkevila Po
Kollam 691010 phone number 0474 2726780