മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നീട്ടി. അതേസമയം ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു കൊണ്ടുള്ള സത്യവാങ് മൂലം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഫ്‌ളാറ്റുമായി ബന്ധപ്പെട്ട് മറ്റു കേസുകള്‍ പരിഗണിക്കരുതെന്നും സുപ്രീം കോടതി അറിയിച്ചു. ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ ഹാജരാകേണ്ട എന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. എന്നാല്‍ കോടതി ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. ചട്ടലംഘനം പാലിക്കാതെയാണ് ഫ്‌ളാറ്റ് നിര്‍മ്മാണം നടത്തിയെന്നതായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തല്‍. ചീഫ് സെക്രട്ടറി ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് ഹാജരാകേണ്ട എന്ന നിലയില്‍ നിയമോപദേശം ലഭിച്ചിരിക്കുന്നത്. അതേസമയം ഫ്‌ളാറ്റ് പൊളിക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം ഇന്നു അവസാനിക്കും.