23.7 C
Kollam
Tuesday, February 4, 2025
HomeNewsജെയ്‌ഷെ മുഹമ്മദ് പേര് മാറ്റി ; പുതിയ പേര് 'മജ്ലിസ് വുറാസെ ഇ ഷുഹുദ ജമ്മു...

ജെയ്‌ഷെ മുഹമ്മദ് പേര് മാറ്റി ; പുതിയ പേര് ‘മജ്ലിസ് വുറാസെ ഇ ഷുഹുദ ജമ്മു വാ കശ്മീര്‍’: പുതിയ പേര് ‘കശ്മീര്‍ രക്തസാക്ഷികള്‍ക്ക്’ ആദരവ് പ്രകടിപ്പിച്ച് ; ഖുദം അല്‍ ഇസ്ലാം, അല്‍ റെഹ്മത് ട്രസ്റ്റ് എന്നീ പേരുകളില്‍ ജെയ്ഷെ മുഹമ്മദ് നേരത്തെ അറിയപ്പെട്ടിരുന്നു; രാജ്യാന്തര ഭീകരന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗറാണ് സംഘടനയുടെ പുതിയ തലവന്‍

പാകിസ്താന്‍ ആസ്ഥാനമായ ഭീകര സംഘടന, ജെയ്ഷെ മുഹമ്മദ് പേര് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഭീകരനായി നേരത്തെ പ്രഖ്യാപിക്കപ്പെട്ട മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് സ്ഥാനമേറ്റെടുത്ത ശേഷമാണ് പേരു മാറ്റി സംഘടന വീണ്ടും പ്രവര്‍ത്തന സജ്ജമായത്. ‘മജ്ലിസ് വുറാസെ ഇ ഷുഹുദ ജമ്മു വാ കശ്മീര്‍’ എന്നതാണ് പുതിയ പേര്. .കാശ്മീര്‍ രക്തസാക്ഷികളുടെ പിന്‍ഗാമികളുടെ കൂട്ടായ്മ എന്നാണ് പുതിയ പേരിന്റെ അര്‍ത്ഥം. കാശ്മീരി രക്തസാക്ഷികള്‍ക്കുള്ള ആദര സൂചകമായി ഈ പേര് തെരഞ്ഞെടുത്തതെന്ന് തലവന്ഡ മുഫ്തി അബ്ദുള്‍ റൗഫ് പറഞ്ഞു.പത്താന്‍ കോട്ട് ആക്രമണത്തില്‍ സുപ്രധാനിയാണ് മുഫ്തി അബ്ദുള്‍ റൗഫ്

ഇന്ത്യയിലെ ഭീകരവാദ വിരുദ്ധ ഏജന്‍സികളാണ് ഭീകര സംഘടന പേര് മാറ്റി പുതിയ രൂപത്തില്‍ അവതരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.
മസൂദ് അസ്ഹര്‍ ഗുരുതരാവസ്ഥയില്‍ പാകിസ്താനില്‍ ചികില്‍സയിലാണ് ഇപ്പോള്‍. സംഘടനയുടെ കൊടിയില്‍ നേരിയ മാറ്റം വരുത്തിയിട്ടുണ്ട്. അല്‍ ജിഹാദ് എന്നിടത്ത് അല്‍ ഇസ്ലാം എന്നെഴുതിയതാണ് കൊടിയില്‍ വരുത്തിയിരിക്കുന്ന മാറ്റം. ഇത്തരത്തില്‍ രൂപവും ഭാവവും മാറ്റി പ്രവര്‍ത്തിക്കുന്നത് ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തന തന്ത്രമാണ്.

ഇതാദ്യമായല്ല ജെയ്ഷെ മുഹമ്മദ് പേര് മാറ്റുന്നത്. ഖുദം അല്‍ ഇസ്ലാം, അല്‍ റെഹ്മത് ട്രസ്റ്റ് എന്നീ പേരുകളില്‍ ജെയ്ഷെ മുഹമ്മദ് നേരത്തെ അറിയപ്പെട്ടിരുന്നു. ഇന്ത്യ, ഇസ്രായേല്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കെതിരെ സംഘടന ഇതിനകം ജിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ 30 ആത്മഹത്യാ സ്‌ക്വാഡുകളെ തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൈനിക കേന്ദ്രങ്ങളുള്‍പ്പെടെയുളളവയ്ക്ക് നേരെ ആക്രമണം നടത്താനാണ് പദ്ധതി.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ ജെയ്ഷെ മുഹമ്മദിന്റെ ബാലക്കോട്ടിലെ പരിശീലന കേന്ദ്രം വ്യോമാക്രമണത്തില്‍ തകര്‍ത്തിരുന്നു. ഇതിന് ശേഷമാണ് ഈ സംഘടനയ്ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമായതും പാകിസ്താന്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായതും.

കാശ്മീരില്‍ 370-ാം വകുപ്പ് റദ്ദാക്കിയ സാഹചര്യത്തിലാണ് പാകിസ്താനില്‍ ഭീകര സംഘടനയുടെ പരിശീലന കേന്ദ്രങ്ങള്‍ സജീവമായതെന്നാണ് ലഭിക്കുന്ന സൂചന.
ബാലാകോട്ടെ ജയ്ഷ് ഇ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പ് വീണ്ടും സജീവമായതായി ആര്‍മി തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു .
ഇതിനെ ചെറുക്കുന്നതിനായി അതിസമര്‍ത്ഥരായ സൈനികര്‍ക്ക് പരിശീലനം നല്‍കി വരികയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചു .

- Advertisment -

Most Popular

- Advertisement -

Recent Comments