പാലാ ഉപതെരഞ്ഞെടുപ്പിനു പിന്നാലെ ബിജെപിയില്‍ വോട്ടു മറി വിവാദം തലപൊക്കുന്നു. ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരിയുടെ വോട്ടു മറിച്ചു യുഡിഎഫിനു നല്‍കിയ മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തെ ജില്ലാ കമ്മറ്റി സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ ബിജെപിയില്‍ പൊട്ടിത്തെറി രൂക്ഷമായി. പാലായിലെ ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരിയുടെ വോട്ടുകളാണ് മണ്ഡലം പ്രസിഡന്റ് മറിച്ചു വിറ്റത്. ടെലഫോണ്‍ സംഭാഷത്തിലൂടെ വോട്ട് യുഡിഎഫിന് ചെയ്യണമെന്ന് ബിനു ആവശ്യപ്പെടുകയായിരുന്നു. എന്ത് വന്നാലും അവിടെ ടോം അച്ചായനെ ജയിക്കൂ ഉള്ളൂവെന്നും വെറുതെ വോട്ട് പാഴാക്കണോ എന്നും അത് യുഡിഎഫിന് നല്‍കണമെന്നുമാണ് ബിജു ആവശ്യപ്പെട്ടത്. അതേ സമയം ഹരി സാമ്പത്തിക തിരിമറി നടത്തിയെന്നും ,ക്വാറി മാഫിയകളില്‍ നിന്നും പണം വാങ്ങിയെന്നും ബിനു ആരോപിക്കുന്നു. പണം വാങ്ങി സ്ഥാനാര്‍ഥി ഹരിയുടെ നിര്‍ദേശ പ്രകാരം വോട്ട് മറിച്ചെന്നാണ് ബിനു പുളിക്കണ്ടം പറയുന്നത്. ഇതു സംബന്ധിച്ച് തന്റെ പക്കല്‍ കണക്കുണ്ടെന്നും എല്‍ഡിഎഫിനെ തോല്‍പ്പിക്കുക മാത്രം ലക്ഷ്യമിട്ടാണ് വോട്ട മറിച്ചതെന്നും ബിനു പറഞ്ഞു.