26 C
Kollam
Friday, November 15, 2024
HomeNewsവട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പ് നേരിട്ട എതിര്‍പ്പുകള്‍ ഏറെ ; നിന്നാല്‍ ജയിക്കില്ലെന്ന് പ്രാദേശിക നേതൃത്വം ; പൊട്ടിത്തെറി...

വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പ് നേരിട്ട എതിര്‍പ്പുകള്‍ ഏറെ ; നിന്നാല്‍ ജയിക്കില്ലെന്ന് പ്രാദേശിക നേതൃത്വം ; പൊട്ടിത്തെറി ഫലം കാണാഞ്ഞത് കെ മുരളീധരന്റെ ഇടപെടീല്‍ മൂലം ; അച്ഛന്റെ വിശ്വസ്തനെ തഴയാന്‍ മുരളീധരന് കഴിഞ്ഞില്ല ; ഒടുവില്‍ ലക്ഷ്യം ഫലം കണ്ടു…

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി പീതാംബര കുറിപ്പ് നേരിട്ട എതിര്‍പ്പുകള്‍ ഏറെ. കടമ്പകള്‍ കടക്കാന്‍ പീതാംബര കുറിപ്പി്‌ന് ധാരാളം വിയര്‍പ്പൊഴുക്കേണ്ടി വന്നു. നിന്നാല്‍ ജയിക്കില്ലെന്ന് പ്രാദേശിക നേതൃത്വം തറപ്പിച്ചു പറഞ്ഞു. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ അടിപിടിയായി. തുടര്‍ന്ന് ഇന്ദിരഭവനിലേക്ക് പ്രതിഷേധവും നടത്തി. ബ്ലോക്ക് സെക്രട്ടറിമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതുന്നയിച്ച് ഉമ്മന്‍ചാണ്ടിക്കും കെ സുധാകരനും കത്തു നല്‍കാനും നേതാക്കള്‍ മറന്നില്ല. ഒടുവില്‍ എല്ലാ കളികളും തെറ്റുന്നുവെന്ന് തിരിച്ചറിഞ്ഞതോട കെ.മുരളീധരന്‍ എംപി ഇടപെടുകയായിരുന്നു. തന്റെ അച്ഛന്റെ വിശ്വസ്തനെ തഴയാന്‍ മനസ്സു വരാതിരുന്ന മുരളീധരന്‍ എല്ലാവരെയും കടത്തിവെട്ടി സീറ്റ് ചോദിച്ചു വാങ്ങുകയായിരുന്നു. സംഭവം കോണ്‍ഗ്രസ് മുതിര്‍ന്ന നേതൃത്വം അംഗീകരിച്ചതോടെ സ്ഥാനാര്‍ത്ഥിയായി പീതാംബര കുറിപ്പിനെ പ്രഖ്യാപിക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments