‘കേരളാ കോണ്‍ഗ്രസ് വീണു’ ‘ഇനി ഇടതു പരവതാനി വിരിക്കും’ ചെങ്കൊടി ഏറിയ ഭൂതത്താന്‍മാര്‍ ഇനി പാലാ അടക്കി ഭരിക്കും ; ആയിരം ചങ്കുള്ള ധീര സഖാക്കള്‍ വരും ഒരു നൂറു പുഷ്പങ്ങളുമായി മാണി 2.0 യെ വരവേല്‍ക്കാന്‍ ; ഇന്നു മുഴങ്ങിയത് നേരിന്‍ ചെങ്കാടിയുടെ ഹൃദയ ഭേരി ; കാലം കാത്തു വെച്ച വിജയ മധുരം നുണഞ്ഞ് മാണി സി കാപ്പന്‍

208

പാലായില്‍ നേരിന്‍ ചെങ്കൊടി ഏറിയ ഭൂതത്താന്‍മാര്‍ പകര്‍ന്നു നല്‍കിയത് മാണി സി കാപ്പന് ചരിത്ര വിജയം. ഇതോടെ 54 വര്‍ഷം നീണ്ടു നിന്ന രാഷ്ട്രീയ അടിമത്വത്തില്‍ നിന്നാണ് പാലായ്ക്ക് മോചനം ലഭിക്കുന്നത്. ഹൃദയ ഭാഷയില്‍ മാണി സി കാപ്പന് വിജയഗാഥ എഴുതിയിരിക്കുകയാണ് പാലായിലെ മക്കള്‍. ഇത് എല്‍ഡിഎഫ് ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമുള്ള അംഗീകാരം. ഇതോടെ നിലം പൊത്തുന്നത്് കെഎം മാണി ഊട്ടി വളര്‍ത്തിയ കേരളാ കോണ്‍ഗ്രസ്. എക്‌സിറ്റ് പോള്‍ സര്‍വേകളും ചാനല്‍ ഭീമന്‍മാരും വരെ ജോസ് ടോമിന് വിജയാശംസകള്‍ നേര്‍ന്ന് കൂടെ നിന്നപ്പോഴും പാറ കുലുങ്ങിയാലും ഭീമന്‍ കുലുങ്ങില്ല എന്ന ഭാവമായിരുന്നു മാണി സി കാപ്പന്.പാലായില്‍ രാവിലെ തന്നെ വിജയിപ്പിച്ച ജനങ്ങള്‍ക്കുള്ള ജോസ് ടോമിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുകയും പടക്കവും ലഡുവുമൊക്കെ വിജയാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയെങ്കിലും പാലാ കാപ്പനെ സ്വന്തം മകനായി ഏറ്റെടുക്കുകയായിരുന്നു. രാമപുരത്ത് നിന്നും തുടങ്ങിയ ലീഡ് പാലാ നഗരസഭയും താണ്ടി മുന്നേറുകയായിരുന്നു. ഫലപ്രഖ്യാപനം വന്നതോടെ

2943 വോട്ടുകളുടെ ഭൂരിപക്ഷവും. മാണി സി.കാപ്പന്‍ നേടിയപ്പോള്‍ യു.ഡി.എഫ് കോട്ടകള്‍ തകര്‍ത്ത് എറിഞ്ഞ് കാപ്പന്‍ നേടിയത് 54137 വോട്ടുകള്‍. ചാനല്‍ സര്‍വ്വേകള്‍ വിജയിപ്പിച്ച
ജോസ് ടോം പുലിക്കുന്നിന് ലഭിച്ചതാകട്ടെ 51194 വോട്ടുകള്‍. ഇതോടെ കെ എം മാണി പടുത്തുയര്‍ത്തിയ 54 വര്‍ഷത്തെ ചരിത്രത്തിന് മേല്‍ മാണി സി കാപ്പന്‍ തിലക കുറി ചാര്‍ത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here