27.4 C
Kollam
Sunday, December 22, 2024
HomeNewsകുമ്മനം ഗതികെട്ട പ്രേതമായി അലയുന്നു; കുമ്മനത്തെ ട്രോളി കടകംപള്ളിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

കുമ്മനം ഗതികെട്ട പ്രേതമായി അലയുന്നു; കുമ്മനത്തെ ട്രോളി കടകംപള്ളിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

ബിജെപി നേതാവ് കുമ്മനം രാജശേഖരനെ ട്രോളി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു പരിഹാസം. അസത്യപ്രചാരണം നടത്തി കുമ്മനം മറികടക്കാന്‍ ശ്രമിക്കുന്നത് വട്ടിയൂര്‍ക്കാവില്‍ കുമ്മനടിക്കാനാകാത്തതിന്റെ നിരാശയാണെന്ന് കടകംപള്ളി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ‘വട്ടിയൂര്‍ക്കാവില്‍ കുമ്മനടിക്കാനാകാത്തതിന്റെ നിരാശ കുമ്മനം രാജശേഖരന്‍ അസത്യപ്രചാരണത്തിലൂടെ മറികടക്കാന്‍ ശ്രമിക്കുന്നതിന്റെ വാര്‍ത്തകള്‍ കണ്ടു. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരുവനന്തപുരം എം.പിയാകാന്‍ വന്ന കുമ്മനം ഗതികെട്ടാ പ്രേതമായി അലയുന്നതില്‍ സഹതാപമുണ്ട്. ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച് ലോക് സഭയിലേക്ക് മത്സരിക്കാന്‍ വന്ന സമയത്ത് കുമ്മനത്തിന് കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന സ്ഥിതിയുണ്ടാകുമെന്ന് ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം അദ്ദേഹത്തിന് ഇപ്പോള്‍ മനസിലായിട്ടുണ്ടാകും. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ കച്ച കെട്ടിയ കുമ്മനത്തിനെ ബിജെപി നേതൃത്വം കുതികാല്‍ വെട്ടിയതാണെന്ന് പരസ്യമായി സമ്മതിച്ചത് കുമ്മനം തന്നെയാണ്. പരാജയ ഭീതി മൂലം പിന്മാറിയതാണെന്ന കഥ പ്രചരിക്കുന്നതിനിടെയാണ് സ്ഥാനാര്‍ത്ഥിയാക്കാത്തതിന്റെ കാരണം അറിയില്ലെന്ന വിലാപവുമായി അദ്ദേഹം രംഗത്തെത്തിയത്.’

- Advertisment -

Most Popular

- Advertisement -

Recent Comments