ബിഡിജെഎസ് എന്‍ഡിഎ മുന്നണി വിടുന്നു. മുന്നണി പ്രവേശം സംബന്ധിച്ച് നേതാക്കള്‍ ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തി. ഉപതിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ ബിഡിജെഎസും കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇടതുമുന്നണിയിലേക്ക് എത്തുമെന്നാണ് സമന്വയം ഇന്റലിജന്റ്‌സിന് ലഭിക്കുന്ന വിവരം. ബിജെപി വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ബിഡിജെഎസ് ഇടതുമുന്നണിയോടൊപ്പം ചേരുന്നത്. ഇത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന്റെ വോട്ടിങ്ങ് ശതമാനം കൂട്ടുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസില്‍ കുടുങ്ങിയപ്പോള്‍ ബിജെപി മൗനം പൂണ്ടത് പാര്‍ട്ടി പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ ഈ സമയം രക്ഷയായത് മുഖ്യമന്ത്രി പിണറായി വിജയന്റെ നയതന്ത്രപരമായ ഇടപെടീല്‍ ആയിരുന്നു. അതേസമയം ബിഡിജെഎസില്‍ ഒരു വിഭാഗം ഇടതില്‍ ലയിക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്നുണ്ട്. മോദി ഇഫക്ടില്‍ ആകൃഷ്ടരായ ഇവര്‍ മുന്നണി ബന്ധം അവസാനിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളി ഒരു ചതിയനാണെന്നും സ്ഥാനമാനങ്ങള്‍ മോഹിച്ചാണ് മുന്നണി വിടുന്നതെന്നും ബിജെപി നേതാക്കള്‍ പറയുന്നു.