പരോള്‍ ലഭിക്കണമെന്ന് ആവശ്യം ; വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി നിരാഹാരം ഇരിക്കുന്നു

181

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാരമിരിക്കുന്നു. ഒരു മാസത്തെ പരോള്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാരം.

കഴിഞ്ഞ ജൂലൈ 25ന് നളിനിയ്ക്ക് പരോള്‍ അനുവദിച്ചിരുന്നു. അതിനുശേഷം ഓഗസ്ററില്‍ മകളുടെ വിവാഹ ഒരുക്കത്തിനായി പരോള്‍ നീട്ടി നല്‍കുകയും ചെയ്തു.എന്നാല്‍ ഒക്ടോബര്‍ 15 വരെ പരോള്‍ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് നളിനി ഹരജി നല്‍കിയിരുന്നു.എന്നാല്‍ നളിനിയുടെ ഹരജി മദ്രാസ് ഹൈക്കോടതി നിഷേധിച്ചതോടെ 51 ദിവസത്തെ പരോള്‍ കഴിഞ്ഞ് നളിനി ജയിലില്‍ മടങ്ങി എത്തുകയായിരുന്നു.

ഇവര്‍ക്ക് ഇപ്പോള്‍തന്നെ അനുവദിച്ചതിലും മൂന്ന് ആഴ്ച അധികം ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി കോടതി തള്ളിയത്.

ജസ്റ്റിസ് സുന്ദ്രേഷ്, ജസ്റ്റിസ് ആര്‍.എം.ടി ടീക്കാരമണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് നളിനിയുടെ ഹര്‍ജി തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here