28.1 C
Kollam
Sunday, December 22, 2024
HomeNewsതന്റെ പിഞ്ചു മകനെ രക്ഷിക്കാന്‍ ഉറക്കമിളച്ച് തുണിസഞ്ചി തുന്നി ഒരമ്മ: കുഞ്ഞിന്റെ ജീവനായി അകമഴിഞ്ഞ് കേണ്...

തന്റെ പിഞ്ചു മകനെ രക്ഷിക്കാന്‍ ഉറക്കമിളച്ച് തുണിസഞ്ചി തുന്നി ഒരമ്മ: കുഞ്ഞിന്റെ ജീവനായി അകമഴിഞ്ഞ് കേണ് തമിഴകം

കുഴല്‍ക്കിണറില്‍ അകപ്പെട്ട തമിഴ് ബാലന്‍ സുജിത്തിന്റെ അമ്മ കലൈറാണി തേങ്ങലടക്കിപ്പിടിച്ച് കുഞ്ഞിന്റെ പ്രാണനായി ഈശ്വരനോട് കേഴുകയാണ്. 38 മണിക്കൂറില്‍ ഏറെയായി കുഴല്‍ക്കിണറിനുള്ളില്‍ കുടുങ്ങികിടക്കുന്ന തന്റെ മകനെ രക്ഷിക്കാന്‍ തനിക്ക് ആവതെല്ലാം ചെയ്യാനും കലൈറാണി തയ്യാറാണ്. ഇന്ന് പുലര്‍ച്ചയോടെ പ്രതികരിക്കാതായ കുട്ടിയോട് കലൈറാണിയും ഭര്‍ത്താവ് മൈക്ക് ഉപയോഗിച്ച് നിരന്തരം സംസാരിക്കുന്നുണ്ട്.
ഇതിനിടെയാണ് ഒരാള്‍ കുട്ടിയെ പൊക്കിയെടുക്കാന്‍ തുണി സഞ്ചി ഉപയോഗപ്പെടുത്താമെന്ന് പറയുന്നത്. എന്നാല്‍ അതിരാവിലെ തുണി സഞ്ചി കിട്ടാതെ വന്നപ്പോള്‍ താന്‍ അത് ചെയ്യാം എന്ന് പറഞ്ഞുകൊണ്ട് കലൈറാണി ആ ജോലി ഏറ്റെടുത്തു. തന്റെ മകനെ ഏത് വിധേനയും രക്ഷിക്കാനായി തുണി സഞ്ചി തുന്നുന്ന ഈ അമ്മയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകനായ ജയകുമാര്‍ മദാലയാണ് ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. തന്റെ തയ്യല്‍ മെഷീനിന് മുന്‍പില്‍ പുറം തിരിഞ്ഞിരുന്ന് തുന്നിസഞ്ചി തുന്നുന്ന കലൈറാണിയാണ് ഈ ചിത്രത്തിലുള്ളത്.

ഇപ്പോള്‍ കുട്ടിയെ പുറത്തെടുക്കാനായി കുഴല്‍കിണറിനു സമാന്തരമായി ഒരു തുരങ്കം നിര്‍മിക്കുകയാണ് ദുരന്ത നിവാരണ സേന. ഒ.എന്‍.ജി.സിയില്‍ നിന്നുമുള്ള റിഗ് റിംഗ് യന്ത്രം ഉപയോഗിച്ച് 110 മീറ്റര്‍ ആഴമുള്ള കുഴിയെടുക്കാനാണ് സേന ശ്രമിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments