ആരോഗ്യസ്ഥിതിയില്‍ പുരോഗതി സൂചിപ്പിച്ച സാഹചര്യത്തില്‍ വി.എസ് അച്യുതാനന്ദനെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി.വിദഗ്ധരായ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ വി.എസ്. മരുന്നുകളോട് അദ്ദേഹം നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തലച്ചോറില്‍ ഉണ്ടായ ചെറിയ രക്തസ്രാവത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ വ്യാഴാഴ്ച്ച പട്ടം എസ്.യു.ടി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും അതേസമയം നാഡി സംബന്ധമായി കൂടുതല്‍ ചികിത്സ ആവശ്യമുണ്ടെന്നും അതിനാലാണ് അദ്ദേഹത്തെ ശ്രീചിത്രയിലെ സ്ട്രോക്ക് യൂണിറ്റിലേക്ക് മാറ്റിയതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.