28.1 C
Kollam
Sunday, December 22, 2024
HomeNewsഅവരെ കൊന്നില്ലെങ്കില്‍ ജനങ്ങള്‍ കൊല്ലപ്പെടും ; അപ്പോള്‍ നിങ്ങള്‍ ആരെ കുറ്റപ്പെടുത്തും; അതിര്‍ത്തിയിലെ പട്ടാളക്കാരെ ആരെങ്കിലും...

അവരെ കൊന്നില്ലെങ്കില്‍ ജനങ്ങള്‍ കൊല്ലപ്പെടും ; അപ്പോള്‍ നിങ്ങള്‍ ആരെ കുറ്റപ്പെടുത്തും; അതിര്‍ത്തിയിലെ പട്ടാളക്കാരെ ആരെങ്കിലും വിമര്‍ശിക്കാറുണ്ടോ ? ; കേരളത്തില്‍ തീവ്രവാദികളോട് അനുഭാവം പുലര്‍ത്തുന്ന പതിനാറ് സംഘടനകള്‍ നിലവില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു; ചീഫ് സെക്രട്ടറി

അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് നടത്തിയ മാവോയിസ്റ്റ് കൂട്ടകുരുതിയെ അനുകൂലിച്ചു ചീഫ് സെക്രട്ടറി ടോം ജോസ് രംഗത്ത്. ടൈംസ് ഒഫ് ഇന്ത്യ പത്രത്തില്‍ അച്ചടിച്ച് വന്ന ലേഖനത്തിലാണ് ടോം ജോസ് ഇക്കാര്യം വ്യക്തമാക്കുന്നത് . ലേഖനത്തില്‍ മാവോയിസ്റ്റുകളെ തീവ്രവാദികള്‍ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു. മാവോയിസ്റ്റ് ആശയങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അവര്‍ക്ക് സാധാരണ ജനങ്ങളെ പോലെ മനുഷ്യാവകാശമുണ്ടെന്ന് വാദിക്കുന്നതില്‍ കഴമ്പില്ലെന്നും ടോം ജോസ് പറയുന്നു. അവരില്‍ നിന്നും ജനങ്ങളെ രക്ഷിക്കുക മാത്രമാണ് കേരള പൊലീസ് ചെയ്തത്.

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയില്ലെങ്കില്‍ ജനങ്ങള്‍ കൊല്ലപ്പെടും എന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. അഗളി വെടിവയ്പ്പില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണം മാത്രമാണ് നടത്തിയത്. നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന, സമാധാനം കാംക്ഷിക്കുന്ന ജനങ്ങളെ സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ കടമ. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിലൂടെ അത്തരം ജനങ്ങളെ പരിഹസിക്കുകയാണ് മാവോവാദികള്‍ ചെയ്യുന്നത്. ടോം ജോസ് ആവര്‍ത്തിച്ചു. മാത്രമല്ല തീവ്രവാദികളോട് അനുഭാവം പുലര്‍ത്തുന്ന 16 സംഘടനകള്‍ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ഭീകരവാദികള്‍ക്ക് മാനുഷിക മുഖം നല്‍കാനാണ് ഇത്തരം സംഘടനകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. മാത്രമല്ല തീവ്രവാദികളെ കൊന്നൊടുക്കുന്ന നമ്മുടെ സൈനികരെ ആരും വിമര്‍ശിക്കാറില്ലെന്നും പിന്നെന്തിനാണ് സമാനമായ കാര്യം ചെയ്യുന്ന പൊലീസുകാരെ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments