പരിശോധനയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ സനല്‍കുമാറിനെയാണ് പീഡന ശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം മ്യൂസിയം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുറവന്‍കോണത്തെ ഒരു സ്വകാര്യ ക്ലിനിക്കില്‍ പരിശോധനക്കെത്തിയ യുവതിയെ ഡോക്ടര്‍ ബലം പ്രയോഗിച്ച് കടന്നു പിടിക്കുകയായിരുന്നു. മ്യൂസിയം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.