ആദ്യരാത്രിയില്‍ താന്‍ കന്യകയാണെന്ന് ഭര്‍ത്താവിനു മുന്നില്‍ തെളിയിക്കേണ്ടി വരുന്ന സത്രീകള്‍ക്കായി പ്രമുഖ ഷോപ്പിങ് സൈറ്റായ ആമസോണ്‍ നല്‍കുന്ന പരസ്യമാണ് ‘ഐ വിര്‍ജിന്‍-ബ്ലഡ് ഫോര്‍ ദി ഫസ്റ്റ് നൈറ്റ്’ . 3100 രൂപ വിലയുള്ള ഈ ഉല്‍പ്പന്നം രക്തം നിറഞ്ഞ ക്യാപ്സൂള്‍ ആണ്. ഇത് ഉപയോഗിച്ച് ആവശ്യഘട്ടങ്ങളില്‍ ഒക്കെ കന്യകാത്വം തെളിയിക്കാം. ‘ഐ വിര്‍ജിന്‍’ എന്ന സെല്ലറാണ് ഇത് വില്പനക്ക് എത്തിച്ചിരിക്കുന്നത്. പൊടി നിറച്ച ഗുളികകളുടെ രൂപത്തിലാണ് ഇത് വില്പനക്ക് വെച്ചിരിക്കുന്നത്. ഈ ഗുളിക ഉയര്‍ന്ന നിലവാര്‍ത്തിലുള്ള രക്തം ഉറപ്പു നല്‍കുന്നുണ്ടെന്നും സൈഡ് എഫക്ടുകളൊന്നും ഇല്ലെന്നും വിവരണങ്ങളില്‍ ചേര്‍ത്തിരിക്കുന്നു. ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും അതില്‍ കാണാം. എന്നാല്‍ പരസ്യത്തിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.