27.4 C
Kollam
Thursday, March 13, 2025
HomeNewsജെ.എന്‍.യു വിദ്യാര്‍ത്ഥി സമരം പിന്തുണയേറുന്നു; പ്ലാസ്റ്ററിട്ട കാലില്‍ ഇന്‍ക്വിലാബ് സിന്ദാബാദ് എഴുതി വിദ്യാര്‍ത്ഥി; സോഷ്യല്‍മീഡിയയില്‍ ക്യാംപെയ്ന്‍...

ജെ.എന്‍.യു വിദ്യാര്‍ത്ഥി സമരം പിന്തുണയേറുന്നു; പ്ലാസ്റ്ററിട്ട കാലില്‍ ഇന്‍ക്വിലാബ് സിന്ദാബാദ് എഴുതി വിദ്യാര്‍ത്ഥി; സോഷ്യല്‍മീഡിയയില്‍ ക്യാംപെയ്ന്‍ പുരോഗമിക്കുന്നു

പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യം ഉന്നയിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന സമരത്തിന് പിന്തുണയേറുന്നു. രണ്ടാഴ്ചയിലധികമായി തുടരുന്ന സമരത്തിന് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ ആരംഭിച്ചു.

സ്റ്റാന്‍ഡ് വിത്ത് ജെഎന്‍യു ഹാഷടാഗോടെയാണ് സോഷ്യല്‍മീഡിയയില്‍ ക്യാംപെയ്ന്‍ പുരോഗമിക്കുന്നത്. അതേസമയം പരിക്കേറ്റ കാലിലിട്ട പ്ലാസ്റ്ററിന് മുകളില്‍ ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യമെഴുതി സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
അതേസമയം, വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ അധ്യാപക സംഘടനകള്‍ ക്യാമ്പസില്‍ പ്രതിഷേധം നടത്തും. ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്ക്കെതിരെയുള്ള പ്രതിഷേധത്തെ മൂന്നിടങ്ങളിലായാണ് ഇന്നലെ പൊലീസ് നേരിട്ടത്. പകല്‍ രണ്ടുതവണ വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസ് രാത്രി ഇരുട്ടിന്റെ മറയിലും സമരക്കാരെ തല്ലിയോടിച്ചു.
അന്ധവിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റിരുന്നു. പ്രക്ഷോഭം രൂക്ഷമായതോടെ ജെ.എന്‍.യു യൂണിയന്‍ നേതാക്കളെ കേന്ദ്ര മാനവ വിഭവശേഷി സെക്രട്ടറി ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഇതിന് തൊട്ടുപിറകെ വീണ്ടും പൊലീസ് ലാത്തി ചാര്‍ജ് നടത്തി. എന്നാല്‍, ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍.

- Advertisment -

Most Popular

- Advertisement -

Recent Comments